Asianet News MalayalamAsianet News Malayalam

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമാക്കും; മുഖ്യമന്ത്രി

ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

private hospitals also will be included in covid prevention actions says cm pinarayi vijayan
Author
Thiruvananthapuram, First Published Jul 1, 2020, 7:15 PM IST

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ‍..

ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും.കൊവിഡ് പ്രതിരോധം സർക്കാർ ആശുപത്രികളിൽ മാത്രമാണ്. ഈ അനുഭവം സ്വകാര്യ മേഖലകളിൽ കൂടി പങ്കുവയ്ക്കും. 

ഈ ഘട്ടത്തിൽ ജോലിക്കുപോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് ജില്ലാ കളക്ടർ ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോൾ പ്രതിരോധപ്രവർത്തന രം​ഗത്തുളള സാമൂഹ്യസന്നദ്ധ പ്രവർത്തകർക്ക് ഇതു വലിയ പിന്തുണയാകും. കാസർകോട് ജില്ലയിൽ ഇക്കാര്യത്തിൽ മാതൃകാപരമായ ഇടപെടൽ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകർ വാർഡ്തല സമിതിയുടെ ഭാ​ഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പങ്കാളികളാകുകയാണ്. 

Read Also: തിരികെയെത്തുന്ന പ്രവാസികൾക്കായി 'ഡ്രീം കേരള'യുമായി സർക്കാർ; പുനരധിവാസവും സംസ്ഥാനവികസനവും ലക്ഷ്യം...

 

Follow Us:
Download App:
  • android
  • ios