കശ്മീർ: പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നുവെന്ന് സൈന്യം അറിയിക്കുന്നു. നാല് ഭീകരർ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിലിനെത്തിയതായിരുന്നു സൈന്യം.

#Kamrazipura #PulwamaEncounterUpdate: One #unidentified #terrorist killed. Search going on. Further details shall follow. @JmuKmrPolice

— Kashmir Zone Police (@KashmirPolice) August 12, 2020

ഒരു എകെ 47 റൈഫിളും, ഗ്രനേഡുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കി. 

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയടക്കം അഞ്ച് പേരെ ചൊവ്വാഴ്ച സുരക്ഷാ സേന പിടികൂടിയിരുന്നു. കുപ്‍വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് വലിയ ആയുധ ശേഖരവും പിടികൂടിയിരുന്നു.