Asianet News MalayalamAsianet News Malayalam

മണിക്കൂറിൽ 250 കിലോമീറ്റർ, നിലവിലെ ട്രെയിനുകളുടെ വേഗതയെ വെല്ലും, ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

ട്രെയിനി‍ന്റെ ഡിസൈൻ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിലാണ്. 

India begins development of indigenous bullet train expected to exceed speeds of 250 kilometres per hour
Author
First Published Apr 18, 2024, 9:22 AM IST

ദില്ലി: ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേ​ഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിലെന്ന് സൂചന. ട്രെയിനി‍ന്റെ ഡിസൈൻ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിലാണ്. 

നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന്  ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിർദിഷ്ട അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ് ഉപയോഗിക്കുന്നത്. ഷിൻകാൻസെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. 

ആ പ്ലാൻ സക്സസ്, ഒരൊറ്റ ദിവസം, കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിലാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഇപ്പോൾ പൂജ്യത്തിൽ നിന്ന് 100 കി.മീ/മണിക്കൂറിലേക്ക് 52 സെക്കൻഡിനുള്ളിൽ വേഗത കൈവരിക്കാൻ കഴിയും. എന്നാൽ നിലവിലുള്ള ബുള്ളറ്റ് ട്രെയിനുകൾക്ക് ഇത് 54 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുന്നത്. വന്ദേഭാരത് ട്രെയിനുകൾ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ആഭ്യന്തരമായി വികസിപ്പിച്ചതാണ്. 

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നത്. മുംബൈ - അഹമ്മദാബാദ് പാതയിലൂടെ രണ്ട് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവെമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios