ലഡ‍ാക്ക്: ഇന്ത്യ-ചൈന പതിനൊന്നാം കമാണ്ടര്‍തല ചര്‍ച്ച ഇന്ന് ചുഷുലിൽ രാവിലെ പത്തരമണിക്ക് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാംഘട്ട പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക.

പാൻഗോഗ് തടാകത്തിന് സമീപത്തെ ആദ്യഘട്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടുത്ത ഘട്ട പിന്മാറ്റത്തിനുള്ള ചര്‍ച്ച. ഗോഗ്ര, ഹോട്സ്പ്രിംഗ്, ദേപ്സാംഗ്, ദെംചോക് തുടങ്ങിയ മേഖലകളിലെ പിന്മാറ്റത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച.