Asianet News MalayalamAsianet News Malayalam

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: നാളെ വീണ്ടും ചര്‍ച്ച

നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്.  പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു. 
 

india china border talks tomorrow
Author
Delhi, First Published Jul 30, 2021, 8:09 PM IST

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നാളെ വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. പ്രശ്നപരിഹാരത്തിന് ഇത് പന്ത്രണ്ടാംവട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. ഹോട്ട്സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം നാളെ നടക്കുന്ന ചർച്ചയിലുണ്ടാകും. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios