Asianet News MalayalamAsianet News Malayalam

ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്‍ച ഇന്നുണ്ടായേക്കും

അതിർത്തിയിലെ സ്ഥിതി സംഘർഷ ഭരിതമെന്നാണ് കരസേന മേധാവി ജനറൽ എംഎം നരവനെ വ്യക്തമാക്കിയിരിക്കുന്നത്.

India china ministers of defence meeting today
Author
Delhi, First Published Sep 4, 2020, 8:55 PM IST

ദില്ലി: ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. രാത്രി 9.30 നാണ് കൂടിക്കാഴ്ച എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിർത്തിയിലെ സ്ഥിതി സംഘർഷ ഭരിതമെന്നാണ് കരസേന മേധാവി ജനറൽ എംഎം നരവനെ വ്യക്തമാക്കിയിരിക്കുന്നത്.

സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം മോസ്കോവിലുള്ള പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിനെ കാണാൻ ചൈനീസ് പ്രതിരോധമന്ത്രി വെയി ഫെങ്ഹ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

കിഴക്കൻ ലഡാക്കിൽ പാങ്ക്ഗോംഗ് തടാകത്തിൻറെ തെക്കൻ തീരത്ത് നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തെ മേഖലകളിൽ ഇന്ത്യ സേന സാന്നിധ്യം കൂട്ടിയിട്ടുണ്ട്. റെസൻ ലൈ, റെക്വിൻ ലാ, സ്പാംഗുർ ചുരം എന്നിവിടങ്ങളിൽ 15000 അടി ഉയരത്തിൽ ഹൊവിറ്റ്സ്ർ തോക്കുകളും മിസൈലുകളും എത്തിച്ചാണ് ഇന്ത്യയുടെ നീക്കം. ചുഷുൽ മേഖലയ്ക്കടുത്ത് ചൈനയും കുടുതൽ സേനയെ എത്തിച്ചു. 


 

Follow Us:
Download App:
  • android
  • ios