Asianet News MalayalamAsianet News Malayalam

മോസ്ക്കോ ചര്‍ച്ചക്ക് മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയിൽ 200 റൗണ്ട് വെടിവെയ്പ്പ് നടന്നു, റിപ്പോര്‍ട്ട്

ചർച്ചയ്ക്കു മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോർട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായി.

india china troops fired 200 rounds before Moscow pact
Author
Delhi, First Published Sep 16, 2020, 7:18 AM IST

ദില്ലി: അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ മോസ്ക്കോയിൽ നടത്തിയ ചർച്ചയ്ക്കു മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോർട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായി. അതിര്‍ത്തിയിൽ  ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സൂചന. ഒരു ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടത്.

മോസ്കോയിൽ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകൾ തുടരണമെന്നും  പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്ന മറുപടിയാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിൽ ചൈന നൽകിയത്.

അതേ സമയം ചൈന നിരീക്ഷിക്കുന്ന ഇന്ത്യക്കാരായ 10,000 ത്തോളം പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരിൽ സിബി മാത്യൂസിൻറെ പേരുമുണ്ട്. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെയാണ് ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്നോളജി എന്ന ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി
ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ അജിത് ഡോവലിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ഇന്ത്യ-ചൈന സംഘര്‍ഷത്തിൽപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തിയേക്കും. ഇന്നലെ ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രതിരോധമന്ത്രി നൽകിയത്. ഗാൽവാൻ സംഘര്‍ഷത്തിൽചൈനക്ക് കനത്ത പ്രഹരമേല്പിക്കാൻ സേനക്ക് കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios