ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്.

ദില്ലി: മുന്നറിയിപ്പുകളെല്ലാം അവഗണിച്ച പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച ഇന്ത്യ പാകിസ്ഥാനെ വീറോടെ തിരിച്ചടിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ പതിച്ചതായി വിവരം പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്. ഡ്രോൺ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ ആക്രമണം തടഞ്ഞു. പാകിസ്ഥാന്‍റെ 3 പോര്‍വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.

അതിനിടെ, എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിർത്തി സംസ്ഥാനങ്ങളിൽ പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ഹരിയാന, ബീഹാർ, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. 

Pakistan Attacks India | Asianet News Live | Malayalam News Live | Kerala News | Live Breaking News