ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനത്തിലേക്ക് ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അഞ്ച് ശതമാനത്തില്‍ താഴെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് ആദ്യ ആഴ്ച്ചയിൽ ഈ കണക്ക് നാല് ലക്ഷം കടന്നിരുന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 15 ദിവസമായി പത്ത് ശതമാനത്തിൽ താഴെയാണ്. 2219 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്  കൊവിഡ് മരണം 3,53,528 ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona