Asianet News MalayalamAsianet News Malayalam

ഐഎന്‍എസ്‌ വിക്രാന്ത്‌ 2021ല്‍ നാവികസേനയുടെ ഭാഗമാകും

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ്‌ ഐഎന്‍ എസ്‌ വിക്രാന്ത്‌.

India's first Indigenous Aircraft Carrier  Vikrant, will be delivered to the Indian Navy by 2021
Author
Kochi, First Published Apr 20, 2019, 11:11 PM IST

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍ എസ്‌ വിക്രാന്ത്‌ 2021ല്‍ നാവികസേനയുടെ ഭാഗമാകുമെന്ന്‌ നാവികസേനാ മേധാവി അഡ്‌മിറല്‍ സുനില്‍ ലാംബ അറിയിച്ചു. വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിക്രാന്ത്‌ സേനയുടെ ഭാഗമാകുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ്‌ നാവികസേനാ മേധാവി അറിയിച്ചിരിക്കുന്നത്‌. 40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ ഇനത്തില്‍ പെട്ട ഐഎന്‍എസ്‌ വിക്രാന്തിന്‌ 3500 കോടി രൂപയാണ്‌ നിര്‍മ്മാണച്ചെലവ്‌. 30 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്‌ടറുകളെയും ഒരേസമയം ഡെക്കില്‍ ഉള്‍ക്കൊള്ളാന്‍ വിക്രാന്തിന്‌ കഴിയും.

Follow Us:
Download App:
  • android
  • ios