Asianet News MalayalamAsianet News Malayalam

വാക്സിനേഷനിൽ നൂറ് കോടി, ചരിത്ര നേട്ടത്തിനരികെ രാജ്യം, ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. 

india soon reach hundred crore vaccination record
Author
Delhi, First Published Oct 21, 2021, 6:46 AM IST

ദില്ലി: വാക്സിനേഷനിൽ ( vaccination ) നൂറ് കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സീൻ ഡോസ് ഇന്ന് നൂറ് കോടി കടക്കും. ഒന്‍പത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ ( central government ) നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. 

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നൽകാനായത്. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.
 

Follow Us:
Download App:
  • android
  • ios