Asianet News MalayalamAsianet News Malayalam

'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല'; അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ

ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കയും ജര്‍മ്മനിയും രംഗത്തെത്തിയിരുന്നു. 

India strongly objects to the remarks of the us on kejriwal's arrest fvv
Author
First Published Mar 27, 2024, 3:14 PM IST

ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലെ അമേരിക്കന്‍ പ്രസ്താവന അനാവശ്യമാണെന്ന പ്രതികരണവുമായി ഇന്ത്യ. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കയും ജര്‍മ്മനിയും രംഗത്തെത്തിയിരുന്നു. 

കേസില്‍ സുതാര്യവും, നിഷ്പക്ഷവും, നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കണമെന്ന്് അമേരിക്ക ആവശ്യപ്പെടുകയായിരുന്നു. നിയമനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ വിദേശകാര്യ വക്താവ് പങ്കുവച്ചു. നീതിപൂര്‍ണമായ വിചാരണയ്ക്ക് കെജ്രിവാളിന് അവകാശമുണ്ടെന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. 

മദ്യനയ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ ബിആര്‍എസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത, ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കേസില്‍ നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇങ്ങനെയൊന്നും ചെയ്യരുത് സാറേ... ഗ്രൗണ്ടിലിറങ്ങി കോലിയുടെ കാലില്‍തൊട്ട ആരാധകനെ പൊതിരെ തല്ലി സുരക്ഷാ ജീവനക്കാർ

https://www.youtube.com/watch?v=Ko18SgceYX8


 

Follow Us:
Download App:
  • android
  • ios