ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈല്‍ 'നാഗ്' വിജയകരമായി പരീക്ഷച്ചു.
ദില്ലി: ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈല്‍ 'നാഗ്' വിജയകരമായി പരീക്ഷച്ചു. ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണിത്. മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍) അറിയിച്ചു. രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലായിരുന്നു പരീക്ഷണം.
രാത്രിയും പകലും ഒരുപോലെ ടാങ്കുകള്‍ കൃത്യമായി ആക്രമിച്ച് തകര്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഇത് അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കും. ഡിആര്‍ഡിഒ വികസിപ്പിച്ച നാഗിന് ഡിഫന്‍സ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. 524 കോടി രൂപയാണ് മിസൈലിന്‍റെ നിര്‍മാണച്ചെലവ്. നാഗ് സേനയുടെ ഭാഗമാകുന്നത് പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.
