സാങ്കേതിക പ്രശ്നം കാരണം വിമാനം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ പൈലറ്റ് ഇജകറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വ്യോമസേനയുടെ വിശദീകരണം. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വ്യോമ സേന അറിയിച്ചു.

ജലന്ധ‍ർ: വ്യോമസേനയുടെ മി​ഗ് 29 വിമാനം പരിശീലന പറക്കലിനിടെ തക‍‍‌ർന്ന് വീണു. പഞ്ചാബിലെ ജന്ധറിനടുത്താണ് അപകടമുണ്ടായത്. പൈലറ്റ് വിമാനം തകരും മുമ്പ് ഇജക്റ്റ് ചെയ്തു. ഇദ്ദേഹത്തെ രക്ഷാ സംഘം ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി കൊണ്ട് പോയതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു.

Scroll to load tweet…

സാങ്കേതിക പ്രശ്നം കാരണം വിമാനം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ പൈലറ്റ് ഇജകറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വ്യോമസേനയുടെ വിശദീകരണം. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വ്യോമ സേന അറിയിച്ചു.

നിലവിൽ അറുപതോളം മി​ഗ് 29 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ കയ്യിലുള്ളത്.