വ്യോമസേനയുടെ മിഗ് 21 വിമാനമാണ് രാജസ്ഥാനിലെ ജയിസാൽമറിൽ വെച്ച് തകർന്ന് വീണത്. 

ദില്ലി: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വിംഗ് കമാൻഡർ ഹർഷിത് സിൻഹയാണ് മരിച്ചത്. ഇന്ന് വൈകിട്ട് എട്ടരയോടെ വ്യോമസേനയുടെ മിഗ്- 21 വിമാനമാണ് രാജസ്ഥാനിലെ ജയിസാൽമറിൽ വെച്ച് തകർന്ന് വീണത്. പരിശീലന പറക്കലിന് ഇടെയാണ് അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവം സ്ഥിരീകരിച്ച വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചതായും ട്വിറ്ററിലൂടെ അറിയിച്ചു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

തമിഴ്നാട്ടിലെ കുനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവിയടക്കം 14 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇന്ന് വ്യോമസേനയുടെ വിമാനം തകർന്നുവീണത്. ഈ സംഭവത്തിൽ എയർമാർഷൽ മാനവേന്ദ്ര സിംഗിൻറെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. അപകട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോകോൾ പരിഷ്ക്കരിക്കുമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷ്യൽ വി ആർ ചൌധരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.