ദില്ലി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന  പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി.

ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തെന്ന പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി.