അതിർത്തിക്ക് സമീപം ലഹരിമരുന്ന് കടത്തിയവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും സൈനിക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സൈനികരിലേക്ക് എത്തിയത്.  

ദില്ലി: ചാരപ്രവർത്തനം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥർ പഞ്ചാബിൽ അറസ്റ്റിൽ. പഞ്ചാബ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ പാക് ചാരസംഘടനയക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും സൈന്യത്തെ സംബന്ധിക്കുന്ന നിർണ്ണായക രേഖകൾ ഇവരിൽ നിന്നും കണ്ടെടുത്തുവെന്നും പഞ്ചാബ് ഡി ജി പി അറിയിച്ചു. അതിർത്തിക്ക് സമീപം ലഹരിമരുന്ന് കടത്തിയവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും സൈനിക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സൈനികരിലേക്ക് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona