പൗരത്വ നിയമ ഭേദഗതിക്കെതിരെ ജഫ്രാബാദിൽ നടന്ന പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസ് കരസേനയുടെ യൂണിഫോമിന് സമാനമായ വേഷം ധരിച്ചതിനെ തുടർന്നാണ് നടപടി. 

ദില്ലി: സൈനിക വേഷം ധരിച്ച ദില്ലി പൊലീസിനും അർദ്ധസൈനിക വിഭാഗത്തിനും എതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി ഇന്ത്യൻ കരസേന. കരസേനയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജഫ്രാബാദിൽ നടന്ന പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസ് കരസേനയുടെ യൂണിഫോമിന് സമാനമായ വേഷം ധരിച്ചതിനെ തുടർന്നാണ് നടപടി. അർദ്ധസൈനിക വിഭാഗവും പൊലീസും സൈന്യത്തിന്റെ യൂണിഫോം ധരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഇതിന്റെ ലംഘനമാണ് പൊലീസ് നടപടിയെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Scroll to load tweet…