ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം. 

ദില്ലി: രാജ്യത്തെ കൊവിഡ് മരണസംഖ്യ അടുത്തമാസത്തോടെ നാലുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4, 12,784 പേര്‍ കൂടി പുതുതായി രോഗബാധിതരായി. 3980 പേരാണ് മരിച്ചത്. 35,66,398 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്.