തിരുവനന്തപുരം: ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ അംബേദ്കറൈറ്റുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. അംബേദ്കറൈറ്റുകളുമായി യോജിച്ച് പോരാടിയാല്‍ മാത്രമേ ജനങ്ങളുടെ ഉണര്‍ച്ചയും നിലവിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധവും രൂപപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഡി രാജ ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക ചൂഷണത്തിനും രാഷ്ട്രീയപരമായ പാര്‍ശ്വവത്കരണത്തിനുമെതിരെ പോരാടുമ്പോള്‍ തന്നെ ജാതി സമ്പ്രദായത്തിനും ജാതി വിവേചനത്തിനും എതിരായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ ഖേദമില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലെടുത്ത തീരുമാനമായിരുന്നു അത്. തെറ്റാണെന്ന് കണ്ടപ്പോള്‍ തിരുത്തുകയും കുറ്റമേറ്റുപറയുകയും ചെയ്തു. ഇതി അതിന്‍റെ പേരില്‍ സിപിഐയെ കുറ്റപ്പെടുത്താനാകില്ല.

കേന്ദ്രഭരണത്തില്‍ സിപിഐ പങ്കാളിയായിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വനിതാ ആഭ്യന്തര മന്ത്രിയായ ഇന്ദ്രജിത് ഗുപ്തയാണെന്നത് ചില്ലറക്കാര്യമല്ലെന്നും ഡി രാജ വ്യക്തമാക്കി. ഇടതുപാര്‍ട്ടികളുടെ ഐക്യത്തേക്കാള്‍ പുനരേകീകരണമാണ് സിപിഐയുടെ ചര്‍ച്ചാ വിഷയം. ഇടതുപാര്‍ട്ടികളുടെ ഐക്യം സാഹചര്യം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.