വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ലഖ്‌നൗ: നെതര്‍ലാന്റ് സ്വദേശിനിയായ പെണ്‍സുഹൃത്തിനെ വിവാഹം ചെയ്ത് ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ്. ഫത്തേപൂര്‍ ഗ്രാമത്തിലെ കുടുംബവീട്ടില്‍ വച്ചാണ് ഹാര്‍ദിക് വര്‍മ (32) എന്ന യുവാവ് കാമുകിയായ ഗബ്രിയേലയെ (21) വിവാഹം കഴിച്ചത്. നവംബര്‍ 29നായിരുന്നു ഇരുവരും തമ്മിലുള്ള താലി കെട്ട് നടന്നത്. 

നെതര്‍ലാന്റിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായാണ് ഹാര്‍ദിക് ജോലി ചെയ്യുന്നത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗബ്രിയേലയും. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹാര്‍ദിക് തന്നെയാണ് തന്റെ പ്രണയം ഗബ്രിയേലയെ അറിയിച്ചത്. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം ഒരുമിച്ചായിരുന്നു ഇരുവരും ജീവിച്ചത്. തുടര്‍ന്ന് ഇരു കുടുംബങ്ങളുടെ അനുവാദത്തോടെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹാര്‍ദിക് ഗബ്രിയേലയ്‌ക്കൊപ്പം ഉത്തര്‍പ്രദേശില്‍ എത്തിയത്. തുടര്‍ന്നാണ് വന്‍ആഘോഷത്തോടെ വിവാഹം നടന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ഡിസംബര്‍ മൂന്നിന് തന്റെ കുടുംബം നിലവില്‍ താമസിക്കുന്ന ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് പോകുമെന്ന് ഹാര്‍ദിക് പ്രതികരിച്ചു. അടുത്തബന്ധുക്കളും കുടുംബവീടും ഫത്തേപൂരിലായത് കൊണ്ടാണ് വിവാഹം അവിടെ വച്ച് നടത്താന്‍ കാരണമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 11ന് ഗാന്ധിനഗറില്‍ ഗബ്രിയേലയുടെ കുടുംബം പങ്കെടുക്കുന്ന ഒരു റിസപ്ഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 25ന് തങ്ങള്‍ നെതര്‍ലാന്റിലേക്ക് മടങ്ങുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടത്തുമെന്നും ഹാര്‍ദിക് അറിയിച്ചു. 

'ഇര സാധാരണക്കാർ'; കബളിപ്പിച്ച് രേഖകൾ ശേഖരിക്കും, ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പുക്കാര്‍ക്ക്, യുവാവ് അറസ്റ്റിൽ

YouTube video player