റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത്​ ബാങ്കുവിളിക്കാനുള്ള അനുമതി നൽകിക്കൊണ്ടുള്ള കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൌണിന്‍റെ ട്വീറ്റിനായിരുന്നു വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയിലെ മറുപടി ട്വീറ്റ്. 

ബ്രാംപ്ടണ്‍ (കാനഡ): വർഗീയ വിദ്വേഷമുണർത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടമായി. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടേതാണ് നടപടി. രവി ഹൂഡ എന്നയാളെ ഇയാളെ സ്കൂള്‍ കൌണ്‍സില്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും നീക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

Scroll to load tweet…

റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത്​ ബാങ്കുവിളിക്കാനുള്ള അനുമതി നൽകിക്കൊണ്ടുള്ള കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൌണിന്‍റെ ട്വീറ്റിനായിരുന്നു വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയിലെ മറുപടി ട്വീറ്റ്. 1984ലെ നിയമനുസരിച്ച്​ പള്ളിമണികൾ മുഴക്കുന്നതിൽ ഇളവുണ്ട്​. ഇതേ രീതിയിൽ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ്​ ബാങ്കുവിളിക്ക്​ അനുമതി നൽകിയതെന്നായിരുന്നു മേയറിന്‍റെ ട്വീറ്റ്.

Scroll to load tweet…

ഇയാളുടെ ട്വീറ്റിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് അധികൃതരുടെ നടപടി. രവി ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിമാക്സ് വ്യക്തമാക്കി.