ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേയ്‌ലി റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഇന്ത്യൻ മുജാഹിദ്ദീന്റെ ഭീഷണി. ഭീകര സംഘടനയുടെ ഏരിയ കമ്മാന്റർ മുന്നെ ഖാന്റെ പേരിൽ റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് സത്യവീർ സിംഗിന് ലഭിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇതിന് പിന്നാലെ പൊലീസ് ഈ മേഖലയിലെ സുരക്ഷ ശക്തമാക്കി. സ്റ്റേഷനിലെത്തുന്ന ഓരോ ആളെയും ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവിടെ നിന്നും കാൻവാറിലേക്കുള്ള പാതയിൽ രണ്ട് വർഷം മുൻപ് സാമുദായിക കലാപം ഉണ്ടായിരുന്നു.