. പ്രധാന വാര്‍ഷികങ്ങളില്‍ സെന്‍ട്രല്‍ ഹാളില്‍ ആഘോഷം സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കില്‍ ഇക്കുറി പ്രത്യേക പരിപാടികളൊന്നുമില്ല. മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള മോദിയുടെ നീക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആഘോഷങ്ങളില്ലാതെ പാര്‍ലമെന്‍റ് മന്ദിരം. പ്രധാന വാര്‍ഷികങ്ങളില്‍ സെന്‍ട്രല്‍ ഹാളില്‍ ആഘോഷം സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കില്‍ ഇക്കുറി പ്രത്യേക പരിപാടികളൊന്നുമില്ല. മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള മോദിയുടെ നീക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
1997-ൽ സ്വാതന്ത്ര്യത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാര്‍ലെമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ പാടാൻ എത്തിയിരുന്നു. അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടികൾ. പാര്‍ലമെന്‍റിന് പുറത്തും വിപുലമായ പരിപാടികള്‍ നടന്നു. അറുപതാം വാര്‍ഷിക ദിനത്തിലും സെന്‍ട്രല്‍ ഹാളിൽ വിപുലമായ ആഘോഷങ്ങളുണ്ടായിരുന്നു. അർദ്ധരാത്രി രാഷ്ട്രപതി പങ്കെടുത്ത പരിപാടിയാണ് മൻമോഹൻസിംഗ് സർക്കാർ സംഘടിപ്പിച്ചത്.
എന്നാല്‍ ഇക്കുറി അത്തരം പരിപാടികളൊന്നും പാർലമെൻറിൽ ഇല്ല. ഹര്‍ഘര്‍ തിരംഗ അടക്കമുള്ള പരിപാടികള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുമ്പോഴാണ് പാര്‍ലമെന്‍റ് നിശബ്ദമായി കിടക്കുന്നത്. ഇരുപത്തിയഞ്ച് മുതല്‍ അറുപതാം വാര്‍ഷികാഘോഷം വരെ പാര്‍ലമെന്‍ര് സെന്‍ട്രല്‍ ഹാളില്‍ നടന്നെന്നും എന്നാല്‍ ഇക്കുറി സര്‍വവ്യാപി എല്ലാം തന്നിലേക്ക് ഒതുക്കിയെന്നും പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ട്വിറ്ററില്‍ എഴുതി.
വര്‍ഷകാല സമ്മേളനം കഴിഞ്ഞതോടെ ഈ പാര്‍ലമെന്‍റ് മന്ദിരം സ്മാരകമായി മാറുകയുമാണ്. ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയുമാണ്. അതിനാല്‍ ഇനിയുള്ള ആഘോഷം പുതിയ മന്ദിരത്തില്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.കോണ്‍ഗ്രസ് വിമര്‍ശനത്തോട് സര്‍ക്കാര്‍ വൃത്തങ്ങളോ ബിജെപിയോ പ്രതികരിച്ചിട്ടില്ല
സ്വാതന്ത്ര്യദിനാഘോഷം: പ്രധാനമന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയേക്കും
ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി. നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.
7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും ഏഷ്യാനെറ്റ് ന്യൂസ് വജ്രജൂബിലി യാത്രയിൽ പങ്കാളികളായ കേഡറ്റുകളെയും ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങൾ കൂട്ടി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്. അതേസമയം ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്ന
