ഇന്ത്യൻ റെയിൽവേ വൃത്തങ്ങൾ വിശദമാക്കുന്നതനുസരിച്ച്, എസി കോച്ചുകളിൽ യാത്രക്കാർ ഉപയോഗിക്കുന്ന വെള്ള ഷീറ്റുകൾ പതിവായി വൃത്തിയാക്കാറില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവ കഴുകാറുള്ളത്

ദില്ലി: ട്രെയിൻ യാത്രയിൽ വൃത്തിയില്ലാത്ത വെള്ള ഷീറ്റുകൾ ഇനി പുതപ്പ് ഉപയോഗിക്കേണ്ടി വരില്ല. പൊടി പിടിച്ചതും വല്ലപ്പോഴും മാത്രം കഴുകുന്നതുമായ വെള്ള ഷീറ്റുകൾ ഒഴിവാക്കാനുള്ള നീക്കത്തിൽ ഇന്ത്യൻ റെയിൽവേ. പരമ്പരാഗത സംഗനേർ ഡിസൈനുകളിൽ തയ്യാറായ പ്രിൻറഡ് ബ്ലാങ്കെറ്റുകൾ അവതരിപ്പിച്ച് റെയിൽവേ. വോക്കൽ ഫോർ ലോക്കൽ മിഷന്റെ ഭാഗമായാണ് എസി കംപാർട്ട്മെന്റുകളിൽ ഇനി പ്രിന്റ‍ഡ് ബ്ലാങ്കെറ്റുകൾ നൽകുക. വ്യാഴാഴ്ചയാണ് ജയ്പൂർ-അസർവ എക്സ്പ്രസിന്റെ എല്ലാ എസി കോച്ചുകളിലും അച്ചടിച്ച പുതപ്പ് കവറുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചത്. യാത്രക്കാരുടെ ശുചിത്വം കണക്കിലെടുത്താണ് നീക്കമെന്നാണ് റെയിൽവേ മന്ത്രി വിശദമാക്കുന്നത്.

 യാത്രക്കാരുടെ ശുചിത്വം കണക്കിലെടുത്താണ് നീക്കമെന്നാണ് റെയിൽവേ മന്ത്രി 

ഇതുവരെ, ഇന്ത്യൻ റെയിൽവേയുടെ എല്ലാ ദീർഘദൂര ട്രെയിനുകളിലെയും എസി കോച്ചുകളിലെ യാത്രക്കാർക്ക് ഉറങ്ങാൻ പുതപ്പുകൾ, തലയിണകൾ, വെള്ള ഷീറ്റുകൾ എന്നിവയായിരുന്നു നൽകി വന്നിരുന്നത്. ചില ട്രെയിനുകളിൽ, യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി വെളുത്ത ടവലുകളും നൽകിയിരുന്നു. ഇന്ത്യൻ റെയിൽവേ വൃത്തങ്ങൾ വിശദമാക്കുന്നതനുസരിച്ച്, എസി കോച്ചുകളിൽ യാത്രക്കാർ ഉപയോഗിക്കുന്ന വെള്ള ഷീറ്റുകൾ പതിവായി വൃത്തിയാക്കാറില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവ കഴുകാറുള്ളത്. അതിനാൽ അവ വൃത്തിയില്ലാത്ത അവസ്ഥയാണ് എസി കോച്ചുകളിലെ വെള്ളഷീറ്റുകൾക്ക്. 

യാത്രക്കാരുടെ ശുചിത്വം കണക്കിലെടുത്ത്, ഇനി മുതൽ പ്രിന്റ് ചെയ്ത പുതപ്പ് നൽകുന്നത്. എല്ലാ ഷീറ്റുകളിലും കവ‍റും ഉണ്ടായിരിക്കും. ഉടൻ തന്നെ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും ഇവ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ശുചിത്വം, ഏകീകൃതത, മികച്ച ഓൺ-ബോർഡ് അനുഭവം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് ഇത് സംബന്ധിയായി റെയിൽവേ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. പലപ്പോഴും വൃത്തിയില്ലാത്ത ഷീറ്റുകൾ ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർക്ക് കല്ലുകടിയാവാറുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം