സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും വീഡിയോ ഏറ്റെടുത്തുകൊണ്ട് ആക്രമണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദികളാരും കൊല്ലപ്പെട്ടിട്ടില്ലേ എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എത്ര ഭീകരവാദികളെയാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ കൊന്നതെന്ന് വ്യക്തമാക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടിയെന്നോണം പാക്കിസ്ഥാന്‍റെ വ്യോമാതിര്‍ത്തി മറികടന്ന് നടത്തിയ വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ. ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്ന് മോദിയോ കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പറഞ്ഞിട്ടുണ്ടോയെന്നും അലുവാലിയ ചോദിച്ചു. 

പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പാക്കിസ്ഥാന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാക്കിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് കേന്ദ്രമന്ത്രി അലുവാലിയ ഇപ്പോള്‍ പറയുന്നത്. അലുവാലിയയുടെ വാക്കുകളെ ബിജെപി നേതൃത്വം നിഷേധിച്ചിട്ടില്ല.

വലിയ തോതിലുള്ള ആള്‍നാളം പാക്കിസ്ഥാനില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടയായിരുന്നില്ല ആക്രമണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ആവശ്യമെങ്കില്‍ ആള്‍നാശം ഉണ്ടാക്കാന്‍ സാധിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. മോദിയടക്കമുള്ള നേതാക്കളാരും ആള്‍നാശത്തെക്കുറിച്ച് പ്രസംഗിച്ചിട്ടില്ലല്ലോയെന്നും അലുവാലിയ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Scroll to load tweet…

സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും വീഡിയോ ഏറ്റെടുത്തുകൊണ്ട് ആക്രമണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദികളാരും കൊല്ലപ്പെട്ടിട്ടില്ലേ എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എത്ര ഭീകരവാദികളെയാണ് ഇന്ത്യ വ്യോമാക്രമണത്തിലൂടെ കൊന്നതെന്ന് വ്യക്തമാക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.