മുംബൈ: എഞ്ചിന്‍ തകരാറുമൂലം മുംബൈയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കി. ഇന്‍ഡിഗോ 6ഇ - 463 വിമാനമാണ് ഇന്ന്  വൈകീച്ച് 4.28ഓടെ അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. ചത്തീസ്ഗഡില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു വിമാനം.

എഞ്ചിന് തകരാറുസംഭവിച്ചതായി സംശയം തോന്നിയ പൈലറ്റ് പ്രയോറിറ്റി ലാന്‍റിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം അധികൃതര്‍ പരിശോധിച്ചുവരികയാണെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.