വാരണാസി : ഇന്‍റിഗോ വിമാനം അടിയന്തരമായി വാരണാസി വിമാനത്താവളത്തില്‍ ഇറക്കി. ഹൈദരാബാദില്‍ നിന്നും ഗൊഖ്പൂരിലേക്ക് പുറപ്പെട്ട ഇന്‍റിഗോ ആണ് താഴെ ഇറക്കിയത്. വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടാതാണ് പെട്ടെന്നുള്ള ലാന്‍റിംഗിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍റിഗോ 320 വിമാനമാണ് ഇറക്കിയത്.

144 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന് തകരാര്‍ കണ്ടെത്താന്‍ ആയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മറ്റ് വിമാനങ്ങള്‍ റോഡ്മാര്‍ഗവുമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി വാരണാസിയിലെ ലാല്‍ബഹദൂള്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.