തന്‍റെ കാര്‍ട്ടൂണ്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതാണ്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ എന്നാണ് ഹേമന്ത് മാളവ്യയുടെ പ്രതികരണം

ഇന്‍ഡോര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷി നല്‍കിയ പരാതിയില്‍ കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഡോറിലെ ലസൂഡിയ സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ്. ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതും ആര്‍എസ്എസിനെയും നരേന്ദ്ര മോദിയേയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്നാണ് വിനയ് ജോഷിയുടെ പരാതി.

എന്നാല്‍ തന്‍റെ കാര്‍ട്ടൂണ്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതാണ്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ എന്നാണ് ഹേമന്ത് മാളവ്യയുടെ പ്രതികരണം. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 196,299,352 വകുപ്പുകള്‍ ചേര്‍ത്താണ് ഹേമന്ത് മാളവ്യക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പരാതികളില്‍ ഇതിന് മുന്‍പു ഹേമന്ത് മാളവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം