വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇൻഡോറിലെ വിജയ് നഗർ ഏരിയയിലുള്ള ഗോൾഡ് ജിമ്മിൽ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മില്ലിൽ പരിശീലിച്ച ശേഷം ജാക്കറ്റ് അഴിക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീണു. 

ഇൻഡോർ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ഉടമ മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ഇ‌യാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രദീപ് രഘുവൻഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. വൃന്ദാവൻ ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു 53 കാരനായ പ്രദീപ് രഘുവംശി. ആരോഗ്യം നിലനിർത്താൻ അദ്ദേഹം ദിവസവും ജിമ്മിൽ പോകുമായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ അടുത്ത സഹായികളിലൊരാളാണ് രഘുവംശി. 

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഇൻഡോറിലെ വിജയ് നഗർ ഏരിയയിലുള്ള ഗോൾഡ് ജിമ്മിൽ രഘുവംശി എത്തി. ഏകദേശം അഞ്ച് മിനിറ്റോളം ട്രെഡ്മില്ലിൽ പരിശീലിച്ച ശേഷം ജാക്കറ്റ് അഴിക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീണു. 

Scroll to load tweet…

രഘുവംശിക്ക് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്. ജനുവരി 17നാണ് ഒരു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 15 വർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി പ്രദീപ് സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. ആരോഗ്യകാര്യത്തിൽ അദ്ദേഹം കണിശക്കരാനയാരുന്നു പ്രദീപ്. ആഴ്ചയിൽ അഞ്ചു ദിവസവും ജിമ്മിൽ പോകുമായിരുന്നു. ലോക്ഡൗണിൽ പോലും അദ്ദേഹം സ്ഥിരമായി വ്യായാമം ചെയ്യുമാ‌യിരുന്നു.

'യുവതി മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ'; കൊല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്