സംസ്കാര ചടങ്ങുകൾക്കിടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദില്ലി: മരണത്തിന്റെ വക്കിൽ നിന്ന് പിഞ്ചുകുഞ്ഞിന് പുതുജീവൻ. ദില്ലിയിലാണ് സംഭവമുണ്ടായത്. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് പെട്ടിയിലാക്കി വീട്ടുകാർക്ക് കൈമാറി. എന്നാൽ, സംസ്കാര ചടങ്ങുകൾക്കിടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. പെൺകുഞ്ഞിനെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയും വെന്റിലേറ്റർ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാളെ സംസ്‍കരിക്കും
കുഞ്ഞിനെ ആശുപത്രി അധികൃതർ എങ്ങനെ പരിചരിച്ചുവെന്നതിനെക്കുറിച്ചും തങ്ങൾക്ക് പൂർണമായി അറിയില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സംഭവം പുറത്തായതിന് പിന്നാലെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ദില്ലി സർക്കാരിനെതിരെ ആഞ്ഞടിച്ചു. എഎപി ലോകോത്തര ആരോഗ്യ മാതൃകയാണെന്നാണ് പറയുന്നത്. എന്നാൽ, ഒരു നവജാതശിശുവിനെ ഒരു പെട്ടിയിൽ അടച്ച് വീട്ടുകാരെ ഏൽപ്പിച്ചു. ജീവനുള്ള കുട്ടിയെയാണ് മരിച്ചെന്ന് പറഞ്ഞ് വീട്ടുകാരെ ഏൽപ്പിച്ചതെന്ന് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. സംഭവത്തെ ക്രിമിനൽ അശ്രദ്ധയെന്നാണ് ബിജെപി വക്താവ് സത്യേന്ദ്ര കുമാർ വിശേഷിപ്പിച്ചത്.

