Asianet News MalayalamAsianet News Malayalam

ഇൻഫ്ലുവൻസർ ഇൻഷ ​ഗായി കൽറയുടെ ഭർത്താവ് 29-ാം വയസ്സിൽ അന്തരിച്ചു, വിവരം പങ്കുവെച്ച് താരം

ഇൻസ്റ്റാഗ്രാമിൽ 7,28,000-ലധികം ഫോളോവേഴ്‌സുള്ള ഫാഷൻ ഇൻഫ്ലുവൻസറാണ് ഇൻഷാ ഗായി കൽറ. ഭർത്താവ് അങ്കിതിന്റെ ഇൻസ്റ്റാഗ്രാം റീലുകൾളും പ്രശസ്തമാണ്.

Influencer Insha Ghaii Kalra's Husband Ankit Kalra Dies At 29
Author
First Published Aug 23, 2024, 8:20 AM IST | Last Updated Aug 23, 2024, 8:20 AM IST

ദില്ലി: ജനപ്രിയ ഫാഷൻ ഇൻഫ്ലുവൻസർ ഇൻഷാ ഗായി കൽറയുടെ ഭർത്താവ് അങ്കിത് കൽറ (29) നിര്യാതയായി. ഇൻഷ തന്നെയാണ് മരണവിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ആഗസ്റ്റ് 20 ന് അങ്കിത് മരിച്ചുവെന്ന് ഇൻഷ അറിയിച്ചു. എന്നാൽ മരണകാരണം വെളിപ്പെടുത്തിയില്ല. 2023 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും സോഷ്യൽമീഡിയയിൽ സെലിബ്രിറ്റികളായിരുന്നു. അനുശോചനവും പ്രാർത്ഥനയും പിന്തുണയുമായി ആരാധകർ രം​ഗത്തെത്തി.

ഇൻസ്റ്റാഗ്രാമിൽ 7,28,000-ലധികം ഫോളോവേഴ്‌സുള്ള ഫാഷൻ ഇൻഫ്ലുവൻസറാണ് ഇൻഷാ ഗായി കൽറ. ഭർത്താവ് അങ്കിതിന്റെ ഇൻസ്റ്റാഗ്രാം റീലുകൾളും പ്രശസ്തമാണ്. ദില്ലി ആസ്ഥാനമായുള്ള ഇൻ്റീരിയർ ഡിസൈനറും ബിൽഡറുമായിരുന്നു അങ്കിത്. ഓഗസ്റ്റ് 18നാണ് അങ്കിത് അവസാനമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. "ഹൗസ് ഓഫ് സ്റ്റൈൽസ്" എന്ന പേരിൽ ഒരു വസ്ത്ര ശൃംഖലയും ഇവർക്കുണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios