ഫുഡ് സേഫ്റ്റിവാര്‍ എന്നു പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ഹൈദരാബാദ് : ഹൈദരാബാദിലെ ഹോട്ടലില്‍ നിന്നുള്ള ഒരു ദൃശ്യം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ വൈറല്‍ ആണ്. ഒരു ഉപഭോക്താവ് കഴിച്ച ഭക്ഷണത്തിന്റെ ബാക്കി വന്ന വിനാഗിരിയില്‍ കുതിര്‍ത്ത സവാളയും, പച്ചമുളകും, നാരങ്ങ സ്ലൈസും, ചട്ണിയും അടുത്ത ഉപഭോക്താവിന് നല്‍കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഫുഡ് സേഫ്റ്റിവാര്‍ എന്നു പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു ഹോട്ടലില്‍ നിന്നുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്. അനിരുദ്ധ് ഗുപ്ത എന്നയാളാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ ഭക്ഷണം കഴിച്ച് പോയി ശേഷിക്കുന്ന സവാളയും മറ്റ് സാലഡുകളും ഉപേക്ഷിക്കുമോ അതോ വീണ്ടും ഉപയോഗിക്കുകയാണോ ചെയ്യുകയെന്ന് അനിരുദ്ധ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോള്‍ ഒരു സമ്മിശ്ര പ്രതികരണമാണ് അനിരുദ്ധ് ഗുപ്തയ്ക്ക് ലഭിക്കുന്നത്.
ഇത് കൂടാതെ വീഡിയോയില്‍ റസ്റ്റോറന്റിന്റെ ഉള്‍വശവും കാണിയ്ക്കുന്നുണ്ട്. വൃത്തി ഹീനമായ അന്തരീക്ഷമാണ് റസ്റ്റോറന്റിന്റെ അകത്ത് എന്നും വീഡിയോയിലൂടെ വ്യക്തമാണ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരെ തമാശയായും ലാഘവത്തോടെയാണ് ഇവര്‍ കാണുന്നതെന്ന് പോസ്റ്റിന് താഴെ ഒരാള്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ റെസ്റ്റോറൻ്റുകളിൽ ശുചിത്വം ഗുരുതരമായ ഒരു ആശങ്കയാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഇന്ത്യയില്‍ ശുദ്ധമായ ഭക്ഷണം കിട്ടുന്ന ഒരേയൊരിടം വീട്ടിലാണെന്നും പ്രതികരണമുണ്ട്.
