പൂനെ: ഇരട്ടസംഖ്യ വരുന്ന തീയതികളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ആണ്‍കുട്ടികളും ഒറ്റസംഖ്യ വരുന്ന തീയതികളിലുള്ള ലൈംഗിക ബന്ധത്തില്‍ പെണ്‍കുട്ടികളും ജനിക്കുമെന്ന് മറാത്തി പ്രാസംഗികന്‍. മറാത്തി പ്രാസംഗികനായ ഇന്ദുരികര്‍ മഹാരാജാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്.

അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ സംസാരിക്കുമ്പോഴാണ് മഹാരാജ് വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്‍റെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരട്ടസംഖ്യ വരുന്ന തീയതതികളില്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആണ്‍കുട്ടികള്‍ ജനിക്കും. ഒറ്റസംഖ്യ വരുന്ന തീയതികളിലാണെങ്കില്‍ ജനിക്കുന്നത് പെണ്‍കുട്ടികളായിരിക്കുമെന്നും അശുഭകരമായ ദിവസങ്ങളിലുള്ള ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിന് ദുഷ്പ്പേര് ഉണ്ടാക്കുമെന്നും ഇയാള്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

Read More: മൂന്നാം വിവാഹത്തിനെത്തിയ യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിയോടിച്ചു