കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാല്‍ തൊടുന്ന ഐപിഎസ് ഓഫീസറുടെ ദൃശ്യങ്ങള്‍ പുറത്ത്. കേക്ക് വായില്‍ വച്ചു നല്‍കുമ്പോഴാണ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ട് നെറുകയില്‍ വയ്ക്കുന്നത്. തൊട്ടടുത്തുള്ള അതേ റാങ്കിലുള്ള മറ്റൊരു ഓഫീസര്‍ക്കും മമത കേക്ക് നല്‍കുന്നുണ്ട്.

സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ രാജീവ് മിശ്രയാണ് കാലില്‍ തൊടുന്നത്. അയാള്‍ യൂണിഫോം ധരിച്ചിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ദിഘയില്‍ ഒരാഴ്ച മുമ്പ് മമത ബാനര്‍ജി എത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് കരുതുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.