ദില്ലി: രാജ്യത്ത് ആത്മഹത്യ ശ്രമം കുറ്റകരമാക്കുന്ന നിയമവും കുറ്റകരമല്ലാതാക്കുന്ന നിയമവും വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഐപിസി 309 -ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. എന്നാൽ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാകുന്നില്ല. നിയമങ്ങളിലെ ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിച്ചാണ് ഇക്കാര്യം വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.