ഗോട്ടബായ രജപക്സെയുടെ തലതിരിഞ്ഞ നയങ്ങളാണ് വില്ലനായതെന്നും മുൻ ആഭ്യന്തരമന്ത്രികൂടിയായ കരു വ്യക്തമാക്കി. ശ്രീലങ്കയിൽ വൻ ജനപിന്തുണയുള്ള കരു ജയസൂര്യയെ ഭാവി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുവിഭാഗം നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്.
26 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളും പേറി ജീവിക്കുന്ന ശ്രീലങ്കയിലെ (sri lanka)തമിഴരെയാണ് (tamilians)ഇപ്പോഴത്തെ സാമ്പത്തിക
പ്രതിസന്ധി (financial burden)ഏറെ വലയ്ക്കുന്നത്. ഇന്ധന ക്ഷാമത്തിൽ മീൻപിടുത്തവും സകൃഷിയും അവതാളത്തിലായതോടെ 22 ലക്ഷത്തോളം വരുന്ന തമിഴർ പലായനത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ അഭയം തേടാനുള്ള ആഗ്രഹത്തിലാണ് തമിഴരെങ്കിലും രാഷ്ട്രീയ പരിഹാരം അകലെയാണ്.
രാവിലെയും ഉച്ചയ്ക്കും ഒക്കെ വന്നു മണ്ണെണ്ണയ്ക്ക് കാത്തു നിൽക്കുന്ന മൽസ്യത്തൊഴിലാളികളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. രാത്രിയായാൽ വെളിച്ചമില്ല, കുട്ടികളെ പാമ്പ് കടിക്കുമോ എന്നാണ് ഭയം. കടലിൽ പോകാനാകുന്നില്ല. കഷ്ടപ്പാട് കാരണം പലരും തമിഴ്നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുപത്ത് കൊല്ലത്തിനപ്പുറം ഞങ്ങൾക്ക് ശ്രീലങ്ക തന്നെ ഇല്ലാതായിപ്പോകുമോ എന്നാണ് ഭയം
ജാഫ്നയെ തമിഴൻ സ്നേഹത്തോടെ യാല്പാനം എന്നേ വിളിക്കു. കൊളമ്പോയുടെ പളപളപ്പില്ലാത്ത, യുദ്ധ തകർത്തെറിഞ്ഞ തമിഴ് മണ്ണ്. പോരാട്ടം അവസാനിച്ചിട്ട് 13 കൊല്ലമായെങ്കിലും മൂന്ന് തലമുറയുടെ മനസിൽ ഇന്നും യുദ്ധ ഭീതിയാണ്. വേലുപ്പിള്ളി പ്രഭാരകരന്റെ തമിഴ് പുലികളും സൈന്യവും തമ്മിൽ 26 വർഷം നീണ്ടുനിന്ന യുദ്ധത്തിൽ മരിച്ചുവീണത് ഒരുലക്ഷത്തിലേറെ തമിഴർ.
തകർന്നടിഞ്ഞ തമിഴ് ജനതയെ കൈപിടിച്ചുയർത്തിയത് ലോകരാഷ്ട്രങ്ങളുടെ കരുതലാണ്. ജഫ്നയിലെ ഈ ആശുപത്രി ജപ്പാന്റെ സഹായത്താൽ നിർമ്മിച്ചതാണ്. കടലോരങ്ങളിൽ ഇന്ത്യയുടെ സഹായത്തിൽ വീടുകൾ ഉയർന്നിട്ടുണ്ട്. പക്ഷെ ഇനിയൊരു വേലുപ്പിള്ളി പ്രഭാകരൻ ഉണ്ടാകാതിരി്കാൻ മൂന്ന് ലക്ഷത്തോളം സിൻഹള പട്ടാളക്കാർ ലങ്കയുടെ വടക്കും കിഴക്കും റോന്ത് ചുറ്റുന്നുണ്ട്.
സിൻഹള ബുദ്ധിസ്റ്റുകളുടെ അടിച്ചമർത്തലിൽ നടുവൊടിഞ്ഞ തമിഴ് ജനതയ്ക്കുമേൽ ഇടിത്തീ പോലെയാണ് ഇപ്പോഴത്തെ പ്രതിസന്ധി വന്നുപെട്ടത്.വാഴകൃഷിക്ക് വെള്ളമെത്തിക്കാൻ ഒരു ക്യാൻ മണ്ണെണ്ണയ്ക്കായി ആറുദിവസമായി അലയുന്ന വിനായക മുത്തു നിരാശയോടെ ഞങ്ങളുടെ ക്യാമറയിൽ നിന്ന് നടന്നകന്നു. കൃഷിക്കും വീട്ടാവശ്യത്തിനും എണ്ണവാങ്ങാൻ വീട്ടമ്മമാരിങ്ങനെ അലയുന്നു.
ബോട്ടിറക്കാൻ ഡീസലില്ലാതെ യാൽപാനത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. ജാഫ്നയിൽ നിന്ന് നാനൂറ് കിലോമീറ്റർ ദൂരെയാണ്ന കൊളമ്പോ.ആളും അധികാരവുമുള്ള സിൻഹളരുടെ കൊളമ്പോ പോലും പതറുമ്പോൾ ഓരത്തുള്ള തമിഴന്റെ ജാഫ്ന എങ്ങനെ കരപറ്റും.
ഇന്ത്യ നൽകുന്ന സാമ്പത്തീക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്കൻ പാർലമെന്റ് മുൻ സ്പീക്കർ കരു ജയസൂര്യ (karu jayasurya)ഏഷ്യാനെറ്റ് ന്യൂസിനോട് പറഞഞു. മോദി സർക്കാരിനോട് ശ്രീലങ്കൻ ജനതയ്ക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.ഗോട്ടബായ രജപക്സെയുടെ തലതിരിഞ്ഞ
നയങ്ങളാണ് വില്ലനായതെന്നും മുൻ ആഭ്യന്തരമന്ത്രികൂടിയായ കരു വ്യക്തമാക്കി. ശ്രീലങ്കയിൽ വൻ ജനപിന്തുണയുള്ള കരു ജയസൂര്യയെ ഭാവി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുവിഭാഗം നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്.
ഇന്ത്യ ഞങ്ങൾക്ക് സ്വന്തം വീടുപോലെയാണ്. ശ്രീലങ്കയെ സാമ്പത്തീകമായി സഹായിക്കുന്ന മോദി സർക്കാരിന് നന്ദിയുണ്ട്. ഞങ്ങൾക്ക് ഇന്ത്യയോട് കടപ്പെട്ടാടുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും തിരികെ കൊണ്ടുവരണം. അണ്ണാഹസാരെയുടെ റോളാണ് എനിക്ക് ശ്രീലങ്കയിൽ. മത വർഗ്ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തിയാലേ രക്ഷയുള്ളു.
രജപക്സേ കുടുംബത്തെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തിയാൽ പകരം ആരുണ്ട് എന്ന ചോദ്യത്തിന് ശ്രീലങ്കയിലെ ഒരു വിഭാഗത്തിന്റെ ഉത്തരമാണ് ഈ 81 കാരൻ. 2015 മുതൽ 2020 വരെ പാലമെന്റ് സ്പീക്കറായിരുന്ന കരു ജയസൂര്യയ്ക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്കിടയിൽ ആദരവുണ്ട്. ആഭ്യന്തര മന്ത്രിയായും ഊർജ മന്ത്രിയായും കൊളമ്പോ മേയറായുമൊക്കെയായിരുന്നപ്പോൾ നടത്തിയ അഴിമതി തൊട്ടുതീണ്ടാത്ത ഭരണം ഈ പ്രതിസന്ധി കാലത്ത് കരുവിലേക്ക് കണ്ണെറിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. കേരളത്തില് നിന്നാണെന്ന് അറിയിച്ചപ്പോൾ സന്തോഷത്തോടെ അഭിമുഖത്തിനായി ഇരുന്നു. രജപക്സെയുടെ പിടിപ്പുകേടുകൊണ്ടാണ് രാജ്യം കടക്കെണിയിലായതെന്നും ഇന്ത്യ നല്കുന്ന സാമ്പത്തീക സഹായം ലങ്കയ്ക്ക് ജീവ വായു ആണെന്നും കരു നിലപാട് പറയുന്നു
യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്ന കരു സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നാഷണൽ മൂവ്മെന്റ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടയുണ്ടാക്കി ശ്രീലങ്കൻ ജനതയെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്.തമിഴരും സിൻഹളക്കാരും ഒരുപോലെ അംഗീകരിക്കുന്ന കരു ജയസൂര്യയാകും ഒരുപക്ഷെ വരും നാളുകളിൽ പ്രതിപക്ഷത്തെ പ്രധാന മുഖം
