Asianet News MalayalamAsianet News Malayalam

'രാജ്യ സുരക്ഷയ്ക്ക് ഭീഷണി, വ്യാപക റെയ്ഡ്, അറസ്റ്റിലായത് 247 പേർ'; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് ഒരു വർഷം

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിലൂടെ 2042ൽ ഇന്ത്യയിൽ ഭരണഘടന അട്ടിമറിച്ച് ഇസ്സാമിക ഭരണം നടപ്പാക്കാൻ ശ്രമങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പിഎഫ്ഐക്ക് എതിരെ കേന്ദ്രം നടപടി എടുത്തത്.

It has been a year since India banned the Popular Front of India and its affiliates for five years vkv
Author
First Published Sep 28, 2023, 8:01 AM IST

ദില്ലി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് ഒരു വർഷം. രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് ആഭ്യന്തരമന്ത്രാലയം പിഎഫ്ഐയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. നിരോധനം പിന്നീട് യുഎപിഎ ട്രൈബ്യൂണൽ ശരിവെയ്ക്കുകയായിരുന്നു. പിഎഫ്ഐ ഭാരവാഹികളായിരുന്ന മുതിർന്ന നേതാക്കൾ ഇപ്പോഴും ജയിലിലാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളുടെ പേരിലായിരുന്നു നടപടി.   

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിലൂടെ 2042ൽ ഇന്ത്യയിൽ ഭരണഘടന അട്ടിമറിച്ച് ഇസ്സാമിക ഭരണം നടപ്പാക്കാൻ ശ്രമങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പിഎഫ്ഐക്ക് എതിരെ കേന്ദ്രം നടപടി എടുത്തത്. അതീവരഹസ്യമായ നടപടികളാണ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിച്ചത്. 2006 ൽ തുടങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് സംഘടനയുടെ അടിവേര് തന്നെ തകർക്കുന്നതായിരുന്നു എൻഐഎ ഉൾപ്പെടെ അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾ. 

പോപ്പുലർ ഫ്രണ്ടിനെതിരെ  ദില്ലി എൻഐഎ ആസ്ഥാനത്താണ് സെപ്തംബർ രണ്ടാം വാരം ആദ്യം കേസ് എടുക്കുന്നത്. ഈ കേസിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉൾപ്പെടെ സെപ്തംബർ 27ന് രാജ്യവ്യാപക റെയിഡ് നടന്നു. പ്രധാനപ്പട്ട ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധിച്ചു. വിവിധ എജൻസികൾ സംയുക്തമായിട്ടായിരുന്നു നടപടി. സംഘടനയുടെ സ്ഥാപകനേതാക്കൾ ഉൾപ്പെടെ റെയ്ഡിനിടെ അറസ്റ്റിലായി. ആകെ 247 പിഎഫ്ഐ പ്രവർത്തകരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്. അറസ്റ്റിലായ നേതാക്കളെ പലരെയും ഒറ്റദിവസം കൊണ്ട് എൻഐഎ ദില്ലിക്ക് എത്തിച്ചു. 

പിന്നാലെ സെപ്തംബർ 28നാണ് പിഎഫ്ഐയെ നിരോധിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ , ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ,നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയും നിരോധിച്ചു. ഉത്തരവിന് പിന്നാലെ കേരളത്തിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

പിഎഫ്ഐ നിരോധനം പിന്നീട് ഈ മാർച്ചിൽ യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. നിരോധനവുമായി ബന്ധപ്പെട്ട് 19 കേസുകളാണ് നിലവിൽ എൻഐഎ അന്വേഷിക്കുന്നത്. ഇതി്ൽ അഞ്ച് കേസുകളിൽ കുറ്റപ്പത്രം നൽകി. കേരളത്തിൽ രജസിറ്റർ ചെയ്ത കേസിൽ 59 പേർക്കെതിരെയാണ് കുറ്റപ്പത്രം. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പിഎഫ്ഐയുടെ ദേശീയ നേതാക്കളായ ഒഎംഎ സലാം, നസുറുദ്ദീൻ ഇളമരം, ഇ അബൂബക്കർ, പി.കോയ, അടക്കം ഏട്ടു പേർ ഇപ്പോഴും ദില്ലിയിലെ ജയിലിലാണ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ അബുബൂക്കൽ ജാമ്യ അപേക്ഷ നൽകിയെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല.

Read More :  ഇന്ത്യ കാനഡ തർക്കം പരിഹരിക്കണം, ജി 20യ്ക്ക് അഡ് ഹോക്ക് സമിതിയായി മാറാം; നോബൽ ജേതാവ് മുഹമ്മദ് എൽബരാദെ

Latest Videos
Follow Us:
Download App:
  • android
  • ios