ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. 65 വയസ്സായിരുന്നു. കൊവിഡ് രോഗികളെ ഇയാള്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സിച്ചതായാണ് സംശയം. കൊവിഡ് ബാധമൂലം മധ്യപ്രദേശില്‍ ഇതുവരെ രണ്ട് ഡോക്ടര്‍മാരാണ് മരിച്ചത്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‍സിനെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറ്റി

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.  24 മണിക്കൂറിനിടെ 40 പേരാണ് രാജ്യത്ത് രോഗബാധിതരായി മരിച്ചത്. 

ഇതോടെ മരണസംഖ്യ 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി ഉയര്‍ന്നു. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.