ജാദവ്പുര്‍:  ജാദവ്പുര്‍ സര്‍വകലാശാല അസി. പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ ജാതി അധിക്ഷേപം. കൊവിഡ് പ്രതിസന്ധിക്കിടെ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പറഞ്ഞതിനാണ് അധ്യാപിക അധിക്ഷേപം നേരിട്ടത്. സംഭവത്തെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോ, ആള്‍ ബംഗാള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംഘടനകള്‍ രംഗത്തെത്തി. അസോ. പ്രൊഫസര്‍ മറൂണ മുര്‍മുവിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ജാതീയ അധിക്ഷേപം നടത്തിയത്. 

പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജീവിതത്തിനാകെ മൂല്യമുണ്ടെന്നായിരുന്നു ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെതിരെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സംവരണത്തിലൂടെ അധ്യാപികയായതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ അധിക്ഷേപം. ചരിത്ര അധ്യാപികയായ മറൂണ ജെഎന്‍യുവിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.