വലിയ രീതിയില്‍ ആളുകള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ മറികടന്ന് അത്ഭുത മരുന്ന് വാങ്ങാനായി എത്തിയതോടെയാണ് ആന്ധ്ര സര്‍ക്കാര്‍ നടപടിയെടുത്തത്. നെല്ലൂരിലെ കൃഷ്ണപട്ടണം എന്ന സ്ഥലത്തായിരുന്നു അത്ഭുത മരുന്ന സൌജന്യമായി വിതരണം ചെയ്തിരുന്നത്. 

കൊവിഡ് 19 ഭേദമാക്കുമെന്ന അവകാശവാദത്തോടെ വിതരണം ചെയ്തിരുന്ന അത്ഭുത മരുന്ന് വിതരണം നിര്‍ത്തിച്ച് സര്‍ക്കാര്‍. വലിയ രീതിയില്‍ ആളുകള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ മറികടന്ന് അത്ഭുത മരുന്ന് വാങ്ങാനായി എത്തിയതോടെയാണ് ആന്ധ്ര സര്‍ക്കാര്‍ നടപടിയെടുത്തത്. നെല്ലൂരിലെ കൃഷ്ണപട്ടണം എന്ന സ്ഥലത്തായിരുന്നു അത്ഭുത മരുന്ന സൌജന്യമായി വിതരണം ചെയ്തിരുന്നത്.

ആയുര്‍വേദ പരിശീലകനായ ബി ആനന്ദയ്യ എന്നയാളാണ് സ്വയം വികസിപ്പിച്ചെടുത്ത മരുന്ന സൌജന്യമായി വിതരണം ചെയ്യാന്‍ ആരംഭിച്ചത്. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ മാസ്ക് പോലും ധരിക്കാതെ നിരവധിയാളുകള്‍ എത്തിയതിനെതിരെ ആരോഗ്യ വിദഗ്ധര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊവിഡ് ഭേദമാക്കുന്ന 'അത്ഭുത മരുന്ന്'; ലോക്ക്ഡൌണിനിടെ തടിച്ച് കൂടി ജനം, മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍

വലിയ രീതിയില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് കൊവിഡ് വ്യാപനം കൂട്ടുമെന്ന് ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത പചത്ത് ദിവസത്തേക്ക് ഈ മരുന്നിന്‍റെ വിതരണം നിര്‍ത്തി വയ്ക്കാനാണ് നിര്‍ദ്ദേശം. ഈ അത്ഭുത മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona