നാരായൺ മാലിക്ക് സന്യാസിയുമായി പണമിടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിൽ ഉപേക്ഷിച്ചു. 

ബെം​ഗളൂരു: കർണാടകയിലെ ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഖടകഭാവി സ്വദേശി നാരായൺ മാലി, ചിക്കോടി സ്വദേശി ഹസൻ ദലായത് എന്നിവരാണ് അറസ്റ്റിലായത്. നാരായൺ മാലിക്ക് സന്യാസിയുമായി പണമിടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിൽ ഉപേക്ഷിച്ചു. 

ചിക്കോടി സ്വദേശിയായ കാമകുമാര നന്ദി മഹാരാജയെ കാണാതാകുന്നത് ജൂലൈ ആറിനാണ്. പിന്നീട് തൊട്ടടുത്തുള്ള നാനൂറടി താഴ്ച്ചയുള്ള ഒരു കുഴൽക്കിണറിൽ നിന്ന് സന്യാസിയുടെ ചില മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. 

പൂർവ്വ വിദ്യാർഥി സംഗമത്തിനിടെ സ്വർണ്ണ ചെയിൻ കാണാതായി; 3 മാസത്തിന് ശേഷം കിട്ടി, 10-ാം ക്ലാസുകാരന്‍റെ സത്യസന്ധത

നാരായൺ മാലി സന്യാസിയിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങിയിരുന്നു. സന്യാസി ഇത് തിരിച്ച് ചോദിച്ചതോടെ ക്ഷുഭിതനായ നാരായൺ ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചിക്കോടി സ്വദേശിയായ ഹാസന്‍റെ സഹായം തേടുകയായിരുന്നു. രണ്ടുപേരും ചേർന്ന് സന്യാസിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹാസൻ ആണ് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴൽക്കിണറിൽ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. 

മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ; ബസ്സുകൾ കസ്റ്റഡിയിലെടുത്തു

ഭർതൃ മാതാവിനെ വെട്ടിക്കൊന്ന് സഹോദരന്റെ വീട്ടിൽ ചെന്ന് പറഞ്ഞു; മരുമകൾ അറസ്റ്റിൽ