ദില്ലി: കൊച്ചി മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതി വിധിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. തീരദേശ ചട്ടങ്ങൾ ലംഘിച്ചതിനാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടിരിക്കുന്നതെങ്കിൽ എന്ത് കൊണ്ടാണ് മുംബൈയിലെ ആദർശ് ഹൗസിംഗ് കോംപ്ലക്സ് പൊളിക്കുന്നത് സ്റ്റേ ചെയ്തതെന്നും ഡിഎൽഎഫിന്‍റെ ചട്ട ലംഘനങ്ങൾ പിഴയടച്ച്  തീർപ്പാക്കാനുവദിച്ചതെന്നും ജയറാം രമേശ് ട്വിറ്റ് ചെയ്തു.

ഡിഎൽഎഫിന്‍റെ ചട്ടലംഘനവും മരട് വിഷയവും സമാനമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു എന്നിട്ടും രണ്ട് കൂട്ടർക്ക് രണ്ട് തരം നീതിയാണെന്നതാണ് വിമർശനം.