ജാമിയ രാഷ്ട്രത്തിനും ഇന്ത്യാ സർക്കാരിനുമൊപ്പം നിലകൊള്ളുന്നുവെന്നും സർവകലാശാല വക്താവ് പ്രൊഫസർ സൈമ സയീദ് എഎൻഐയോട് പറഞ്ഞു.

ദില്ലി: തുർക്കി സ്ഥാപനങ്ങളുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും നിർത്തിവച്ചതായി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അറിയിച്ചു. പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചത്. നേരത്തെ ജവഹർലാൽ നെ​ഹ്റു സർവകലാശാലയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. തുർക്കിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള എല്ലാ ധാരണാപത്രങ്ങളും ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ജാമിയ രാഷ്ട്രത്തിനും ഇന്ത്യാ സർക്കാരിനുമൊപ്പം നിലകൊള്ളുന്നുവെന്നും സർവകലാശാല വക്താവ് പ്രൊഫസർ സൈമ സയീദ് എഎൻഐയോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) മലത്യയിലെ ഇനോനു സർവകലാശാലയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജാമിയയും രം​ഗത്തെത്തിയത്. തുർക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്, അത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് പറഞ്ഞു. 2025 ഫെബ്രുവരി 3 ന് ഒപ്പുവച്ച മെമ്മോറാണ്ടം തുടക്കത്തിൽ 2028 വരെ തുടരാൻ തീരുമാനിച്ചിരുന്നു. നികുതിദായകർ ഫണ്ട് ചെയ്യുന്ന ഒരു സ്ഥാപനമെന്ന നിലയിൽ, ശത്രു രാജ്യങ്ങളുമായി ബന്ധം നിലനിർത്താൻ ജെഎൻയുവിന് കഴിയില്ലെന്ന് പണ്ഡിറ്റ് ഊന്നിപ്പറഞ്ഞു.