ഗുലാം മുഹമ്മദ്‌ ദറിനെയാണ് വീടിന് സമീപം ഭീകരർ വെടിവെച്ച് കൊന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദില്ലി: ദില്ലി: ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ്‌ ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചിൽ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഇന്നലെ യുപിയിൽ നിന്നുള്ള തൊഴിലാളിയെ പുൽവാമയിൽ വെടിവച്ചുകൊന്നു.