അപ്നി പാർട്ടി നേതാവ് ഗുലാം ഹസനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. പത്ത് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവർത്തകനാണ് ഗുലാം ഹസൻ.

ദില്ലി: ജമ്മുകശ്മീരിലെ കുൽഗാമിൽ വീണ്ടും ഭീകരാക്രമണം.അപ്നി പാർട്ടി നേതാവ് ഗുലാം ഹസനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. പത്ത് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവർത്തകനാണ് ഗുലാം ഹസൻ. സംഭവത്തിൽ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം ഭകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona