ശ്രീനഗർ: ജമ്മുകശ്‍മീരിൽ ഇന്നലെ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ ഇ തോയ്‌ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചു.

ജമ്മുകശ്മീരിൽ ഈ വർഷം മാത്രം  12 ഏറ്റുമുട്ടലുകൾ നടന്നു. ഇതിൽ  25 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും ഡിജിപി പറഞ്ഞു. അതിനിടെ കശ്മീരിൽ മറ്റൊരിടത്ത് ഒരു ഭീകരനെ പിടികൂടിയിട്ടുണ്ട്. ജമ്മുകശ്‍മീരിലെ ഹിസ്‌ബുൾ മുജാഹിദീൻ ഭീകരനാണ് അറസ്റ്റിലായത്. ജുനൈദ് ഫാറൂഖ് പണ്ഡിറ്റ്‌ എന്നാണ് പിടിയിലായ ഭീകരന്റെ പേര്. കരസേനയും സിആർപിഎഫും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.