ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്  സൈന്യത്തിന്റെ വെടിയേറ്റ് ഒരു സൈനികൻ വീരചരമം പ്രാപിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. സ്ഥലത്ത് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തുകയാണ്.