എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ബെം​ഗളൂരു: ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ സൂരജ് ഈ ജെഡിഎസ് പ്രവർത്തകനെതിരെ വീണ്ടും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ, സൂരജ് രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സിഐഡിക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടു. പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് ജെഡിഎസ് പ്രവർത്തകനെതിരെ നൽകിയ പരാതിയും സിഐഡി അന്വേഷിക്കും. 

പാലക്കാട് പിടിക്കാൻ എൽഡിഎഫ്; വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ ഇറക്കാൻ നീക്കം, മത്സരിക്കാനില്ലെന്ന് ഗോപിനാഥ്

https://www.youtube.com/watch?v=Ko18SgceYX8