കുൽഗാം - ഷോപ്പിയാൻ മേഖലയിൽ ഭീകര പ്രവർത്തനം നടത്തിയ കമ്രാൻ ഭായ് എന്ന ഹനീസിനെയാണ് വധിച്ചതെന്ന് തിരിച്ചറിഞ്ഞു

ദില്ലി: ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി വിവരം. കശ്മീരിലെ ഷോപിയാൻ മേഖലയിലാണ് ഇന്ന് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിട്ടത്. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാൾ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കുൽഗാം - ഷോപ്പിയാൻ മേഖലയിൽ ഭീകര പ്രവർത്തനം നടത്തിയ കമ്രാൻ ഭായ് എന്ന ഹനീസിനെയാണ് വധിച്ചതെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ ഭീകരക്കായി മേഖലയിൽ പരിശോധന തുടരുന്നതായി സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred